തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ ദുരൂഹ മരണത്തിന് പിന്നാലെ വീടിന് മുന്നില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകനാണെന്ന് ചൂണ്ടിക്കാണിച്ച് സിപിഎം വച്ച ബോര്‍ഡിനെതിരെ അച്ഛന്‍ ജയപ്രകാശ്.
മകന്‍ എസ്എഫ്‌ഐ പ്രവര്‍ത്തകനല്ല. മരണവും മുതലെടുക്കുന്ന ചെറ്റകളാണ് അവരെന്നും പലതവണ ഫ്ലെക്‌സ് മാറ്റാന്‍ ആവശ്യപ്പെട്ടിട്ടും ഇതുവരെ മാറ്റാന്‍ തയ്യാറായിട്ടില്ലന്നും ജയപ്രകാശ് പറഞ്ഞു
എസ്എഫ്‌ഐ പ്രവര്‍ത്തകനായ സിദ്ധാര്‍ഥന്റെ കൊലപാതകത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള മുഴുവന്‍ ക്രിമിനലുകളേയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും നീതിക്കായി എന്നും കുടുംബത്തോടൊപ്പം എന്നതാണ് ഫ്ലെക്സില്‍ ആവശ്യപ്പെടുന്നത്.
വിഷയത്തില്‍ കൃത്യമായ അന്വേഷണം നടത്തണമെന്നും സിപിഎം സ്ഥാപിച്ച ഫ്‌ലെക്‌സില്‍ ആവശ്യപ്പെടുന്നു. സിദ്ധാര്‍ഥ് ഒരിക്കലും എസ്എഫ്‌ഐയില്‍ പ്രവര്‍ത്തിച്ചിട്ടില്ല. മറ്റ് പാര്‍ട്ടിക്കാരുടെ ഭാഗത്തുനിന്ന് എന്തെങ്കിലും സഹായം കിട്ടുന്നുണ്ടെങ്കില്‍ അത് ഇല്ലാതാക്കാനാണ് പാര്‍ട്ടിക്കാര്‍ അങ്ങനെ ഒരു ഫ്‌ലെക്‌സ് വച്ചത്.
അവന്‍ ഒരു പാര്‍ട്ടിയിലും പ്രവര്‍ത്തിച്ചില്ല. അതിനുള്ള സമയവും അവന് ഉണ്ടായിരുന്നില്ല.നിലവിലെ അന്വേഷണത്തില്‍ തൃപ്തനാണ്. ഇനിയും പ്രതികളെ പിടിക്കാന്‍ വൈകിയാല്‍ മറ്റ് അന്വേഷണ ഏജന്‍സികളെ ആവശ്യപ്പെടുമെന്നും അച്ഛന്‍ പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed