ചില ഭക്ഷണ കോമ്പിനേഷനുകൾ ആരോഗ്യത്തിന് നല്ലതാണെങ്കില്‍, ചിലത് വയറിന് പണി തരും. അത്തരത്തിലൊന്നാണ്  പാലിനൊപ്പം വാഴപ്പഴം കഴിക്കുന്നത്. നമ്മുക്ക് അറിയാം നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒരു ഫലമാണ് വാഴപ്പഴം. ശരീരത്തിന് വേണ്ട വിറ്റാമിനുകള്‍, പൊട്ടാസ്യം, കാത്സ്യം, മഗ്നീഷ്യം, ഫോളേറ്റ്, ഫൈബര്‍ തുടങ്ങി പല ഘടകങ്ങള്‍ കൊണ്ടും സമ്പുഷ്ടമാണ് ബനാന. 
എന്നാല്‍ പാലിനൊപ്പം വാഴപ്പഴം കഴിക്കുന്നത് ചിലരില്‍ ദഹന പ്രശ്നങ്ങള്‍ ഉണ്ടാക്കാം. അതിനാല്‍ അത്തരക്കാര്‍ ഈ കോമ്പിനേഷന്‍ ഒഴിവാക്കുന്നതാണ് നല്ലത്. രാവിലെ വെറുംവയറ്റിലും വാഴപ്പഴം കഴിക്കുന്നത് ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാകാനിടയുണ്ട്. ഉച്ചയ്ക്ക് ചോറിനൊപ്പം പഴങ്ങള്‍ കഴിക്കുന്നതും നല്ലൊരു ഓപ്ഷനല്ല. കാരണം പഴങ്ങൾ വേഗത്തിൽ ദഹനപ്രക്രിയയിലൂടെ കടന്നുപോകുന്നു. എന്നാല്‍ നിങ്ങളുടെ ഹെവി മീല്‍സ് ദഹിക്കാന്‍ സമയമെടുക്കും. ഇതു മൂലം വയര്‍ വീര്‍ത്തിരിക്കാനും മറ്റ് ദഹന പ്രശ്നങ്ങള്‍ ഉണ്ടാകാനും കാരണമാകും.  
തൈരിനൊപ്പം മത്സ്യം കഴിക്കുന്നതും നല്ലൊരു കോമ്പിനേഷനല്ല. മത്സ്യത്തിൽ പ്രോട്ടീൻ ധാരാളമായി അടങ്ങിയിട്ടുണ്ട്. തൈര് പെട്ടെന്ന് ദഹിക്കുന്നവയുമാണ്. അതിനാല്‍ മത്സ്യം തൈരുമായി ചേരുമ്പോള്‍, ഇത് നിങ്ങളുടെ ദഹനവ്യവസ്ഥയെ ബാധിക്കാം. അതിനാല്‍ ഈ കോമ്പിനേഷനും ഒഴിവാക്കുക. 

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed