പാലക്കാട്: പാലക്കാട് കളക്ടറുടെ പേരിൽ വ്യാജ മെസേജുകൾ അയച്ച് തട്ടിപ്പ് നടത്താൻ ശ്രമം. പാലക്കാട് കളക്ടർ ഡോ ചിത്ര ഐഎഎസിന്റെ പേരിലാണ് വ്യാജ മെസ്സേജ് പ്രചരണം.
കളക്ടറുടെ ചിത്രമുള്ള വാട്സ്ആപ്പ് അക്കൗണ്ടിൽ നിന്ന് പലർക്കും മെസേജുകൾ അയച്ചാണ് തട്ടിപ്പിന് ശ്രമം.
പണം ആവശ്യപ്പെടുകയാണ് നീക്കമെന്നാണ് സൂചന. സൈബർ സെല്ലിന് പരാതി നൽകിയതായി ജില്ലാ കളക്ടർ അറിയിച്ചു.