കുവൈത്ത്: നിരായുധരായ ഫലസ്തീൻ സിവിലിയന്മാർക്കെതിരെ ഇസ്രായേൽ അധിനിവേശ സേന നടത്തിയ പുതിയ കുറ്റകൃത്യത്തെ കുവൈറ്റ് ഭരണകൂടം അപലപിക്കുന്നതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം.
ഡസൻ കണക്കിന് ആളപായത്തിലേക്ക് നയിച്ച കുറ്റകൃത്യത്തെ ശക്തമായി അപലപിക്കുന്നത്തോടൊപ്പം അടിയന്തരവുമായ വെടിനിർത്തലിൻ്റെ ആവശ്യകതയെക്കുറിച്ചുള്ള കുവൈറ്റ് ഭരണകൂടത്തിൻ്റെ ഉറച്ച നിലപാട് വിദേശകാര്യ മന്ത്രാലയം ഒരു പ്രസ്താവനയിൽ സ്ഥിരീകരിച്ചു.
ഗാസ മുനമ്പിലെ പ്രതിരോധരഹിതരായ സിവിലിയന്മാരെ ആസൂത്രിതമായി ലക്ഷ്യം വയ്ക്കുന്നത് കുവൈറ്റ് ഭരണകൂടം ആവർത്തിച്ചു അപലപിച്ചു.
സഹോദരങ്ങളായ പലസ്തീൻ ജനതയുടെയും ദുരിതാശ്വാസ സംഘടനകളുടെയും സമൂഹങ്ങളുടെയും അവരുടെ തൊഴിലാളികളുടെയും സംരക്ഷണം ഉറപ്പാക്കാൻ അന്താരാഷ്ട്ര സമൂഹത്തോടും സുരക്ഷാ കൗൺസിലിനോടും ആഹ്വാനം ചെയ്തു.
കൂടാതെ അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെയും അന്താരാഷ്ട്ര നിയമസാധുത പ്രമേയങ്ങളുടെയും ഇസ്രായേൽ ലംഘനങ്ങളുടെ പശ്ചാത്തലത്തിൽ അന്താരാഷ്ട്ര ഉത്തരവാദിത്തപെട്ട സംവിധാനങ്ങൾ ഇടപെടണമെന്നും ആവർത്തിച്ചു.