സെലിബ്രിറ്റികളെ വലച്ച് വിദ്യാര്‍ത്ഥികളുടെ പരീക്ഷാക്കാലം. ‘പഠിക്കണമെങ്കില്‍ കമന്റ് ചെയ്യണം’ എന്ന റീല്‍ ട്രെന്‍ഡ് സിനിമാ താരങ്ങള്‍ക്ക് തലവേദന ആയിരിക്കുകയാണ്. എങ്കിലും തങ്ങളുടെ ആരാധകര്‍ക്ക് വേണ്ടി മിക്ക താരങ്ങളും കമന്റുമായി എത്താറുണ്ട്. ടൊവിനോ തോമസ്, വിജയ് ദേവരകൊണ്ട എന്നിങ്ങനെ നിരവധി താരങ്ങള്‍ റീല്‍ ട്രെന്‍ഡിന് മറുപടിയുമായി എത്തിയിരുന്നു.
നസ്‌ലിനെ ടാഗ് ചെയ്തു കൊണ്ടുള്ള റീല്‍ ആണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഈ ട്രെന്‍ഡിന് ഏവരെയും അമ്പരിപ്പിച്ച് മറ്റൊരാളുടെ കമന്റ് എത്തി. അല്‍ഫോണ്‍സ് പുത്രന്‍ ആണ് കമന്റ് ചെയ്തിരിക്കുന്നത്. നസ്ലിന്‍ വിഡിയോക്ക് കമന്റ് ചെയ്താലേ ഇനി പഠിക്കൂ’ എന്ന റീല്‍ പങ്കുവച്ചത് കോഴിക്കോട് എന്‍ജിനിയറിങ് കോളേജിലെ പെണ്‍കുട്ടികളാണ്.

”ഈ വീഡിയോയ്ക്ക് നസ്ലിന്‍ കമന്റ് ചെയ്താല്‍ ഞങ്ങള്‍ പരീക്ഷയ്ക്കു പഠിച്ചു തുടങ്ങാം” എന്നായിരുന്നു പെണ്‍കുട്ടികള്‍ വീഡിയോയ്ക്ക് ഒപ്പം കുറിച്ചത്. ”ഇനിയിപ്പോള്‍ ഞങ്ങള്‍ക്ക് മാര്‍ക്ക് കിട്ടിയില്ലെങ്കില്‍ കുറ്റപ്പെടുത്താന്‍ ഒരാളായല്ലോ” എന്ന തലക്കെട്ടോടെ, പരീക്ഷാക്കാലത്തെ സ്‌ട്രെസ് അകറ്റാന്‍ എന്ന ഹാഷ്ടാഗിനൊപ്പമാണ് പെണ്‍കുട്ടികള്‍ റീല്‍ പങ്കുവച്ചത്.
”ഇനി എല്ലാവരും പോയിരുന്നു പഠിക്കാന്‍ നോക്ക്” എന്നാണ് ഒരു പുഞ്ചിരിക്കുന്ന ഇമോജിയോടൊപ്പം നസ്ലിന്‍ കമന്റ് ചെയ്തത്. എന്നാല്‍ നസ്ലിനെപ്പോലും ഞെട്ടിച്ച കമന്റുമായാണ് സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍ എത്തിയത്. ”എടാ ഒരു ഹായ് പറയോ?” എന്നാണ് നസ്ലിനെ ടാഗ് ചെയ്തുകൊണ്ട് അല്‍ഫോണ്‍സ് പുത്രന്‍ ചോദിച്ചത്.
അല്‍ഫോണ്‍സ് പുത്രന് മറുപടിയായി നസ്ലിന്‍ ഒരു ഹാര്‍ട്ട് ഇമോജിയാണ് പങ്കുവച്ചത്. ഈ കമന്റിന് മറുപടിയായി രസകരമായ പല മറുപടികളും എത്തുന്നുണ്ട്. അല്‍ഫോണ്‍സ് പുത്രന്റെ അക്കൗണ്ട് ആരോ ഹാക്ക് ചെയ്തു എന്നിങ്ങനെയുള്ള കമന്റുകളും എത്തുന്നുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *