തൃശൂര്‍: മലപ്പുറം തിരൂരില്‍നിന്നു കാണാതായ കുഞ്ഞിന്റെ മൃതദേഹം തൃശൂര്‍ റെയില്‍വേ സ്‌റ്റേഷനു സമീപത്തെ ഓടയില്‍ കണ്ടെത്തി. മൃതദേഹം അഴുകിയ നിലയിലാണ്. 11 മാസം പ്രായമുള്ള കുഞ്ഞിന്റെ മരണവുമായി ബന്ധപ്പെട്ട് അമ്മ തമിഴ്‌നാട് കടലൂര്‍ സ്വദേശിനി ശ്രീപ്രിയ, കാമുകന്‍ ജയസൂര്യന്‍ എന്നിവരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.
മൂന്നു മാസം മുൻപാണ് കൊലപാതം നടത്തിയതെന്നാണ് പൊലീസ് നിഗമനം. പ്രതികളെ തിരൂർ പൊലീസ് ചോദ്യം ചെയ്യുകയാണ്. ശ്രീപ്രിയ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ത്തില്‍ നടത്തിയ തിരച്ചിലിലാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.
ഭർത്താവ് മണിപാലനെ ഉപേക്ഷിച്ചു മൂന്നു മാസം മുൻപാണ് യുവതി തിരൂരിലെത്തിയത്. കഴിഞ്ഞ ദിവസം ബന്ധുക്കളിലൊരാൾ ഇവരെ യാദൃശ്ചികമായി കണ്ടതോടെയാണു സംഭവം പുറത്തായത്.