ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മുതല്‍ ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍, ബിഹാര്‍ എന്നിവിടങ്ങളില്‍ രണ്ട് ദിവസത്തെ സന്ദര്‍ശനം നടത്തുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പ്രസ്താവനയില്‍ അറിയിച്ചു. മൂന്ന് സംസ്ഥാനങ്ങളിലായി നിരവധി വികസന പദ്ധതികള്‍ അദ്ദേഹം ഉദ്ഘാടനം ചെയ്യും.
രാവിലെ 11 മണിക്ക് ജാര്‍ഖണ്ഡിലെ ധന്‍ബാദിലെ സിന്ദ്രിയില്‍ എത്തുന്ന പ്രധാനമന്ത്രി അവിടെ 35,700 കോടി രൂപയുടെ ഒന്നിലധികം വികസന പദ്ധതികള്‍ക്ക് തുടക്കം കുറിക്കുകയും ഒരു പൊതു പരിപാടിയില്‍ പങ്കെടുക്കുകയും ചെയ്യും.
ഉച്ചകഴിഞ്ഞ് 3 മണിക്ക് ബംഗാളിലെ ഹൂഗ്ലി ജില്ലയിലെ ആറാംബാഗില്‍ എത്തുന്ന പ്രധാനമന്ത്രി അവിടെ 7,200 കോടിയിലധികം രൂപയുടെ വികസന പദ്ധതികള്‍ക്ക് തറക്കല്ലിടും. അടുത്ത ദിവസം അദ്ദേഹം ബംഗാളിലെ നാദിയ ജില്ലയിലെ കൃഷ്ണനഗറിലെത്തും, അവിടെ 15,000 കോടി രൂപയുടെ പദ്ധതികള്‍ക്ക് അദ്ദേഹം തുടക്കം കുറിക്കും.
മാര്‍ച്ച് 2 ന് പ്രധാനമന്ത്രി മോദി ബീഹാറിലെ ഔറംഗബാദില്‍ ഇറങ്ങുകയും ഉച്ചയ്ക്ക് 2.30 ന് 21,400 കോടി രൂപയുടെ നിരവധി വികസന പദ്ധതികളുടെ തറക്കല്ലിടുകയും ചെയ്യും.
തുടര്‍ന്ന്, വൈകിട്ട് 5:15 ന് പ്രധാനമന്ത്രി ബീഹാറിലെ ബെഗുസരായിലെത്തി ഒരു പൊതു പരിപാടിയില്‍ പങ്കെടുക്കുകയും രാജ്യത്തുടനീളം ഏകദേശം 1.48 ലക്ഷം കോടി രൂപയുടെ എണ്ണ, വാതക മേഖലയിലെ നിരവധി പദ്ധതികള്‍ ആരംഭിക്കുകയും ചെയ്യും. ബിഹാറില്‍ 13,400 കോടിയിലധികം രൂപയുടെ മറ്റ് പദ്ധതികളും ആരംഭിക്കും.