തൃശൂര്‍: മണ്ണൂത്തി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ബിസിനസ് കണ്‍സള്‍റ്റേഷന്‍ സ്ഥാപനമായ ഗ്രാംപ്രോ ബിസിനസ് സര്‍വീസസിന്റെ പുതിയ കോര്‍പ്പറേറ്റ് ഓഫീസ് ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് എംഡിയും സിഇഒ യുമായ കെ. പോള്‍ തോമസ് ഉദ്ഘാടനം ചെയ്തു. സ്ഥാപനങ്ങള്‍ക്ക് മാനവ വിഭവശേഷി, മാര്‍ക്കറ്റിംഗ്, ബ്രാന്‍ഡിംഗ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, ബിസിനസ്സ് ആന്റ് സോഷ്യല്‍ അഡൈ്വസറി, ഐടി, ടൂറിസം, കോണ്‍ടാക്റ്റ് സെന്റര്‍ എന്നിവയുള്‍പ്പെടെ വിശാലമായ 360-ഡിഗ്രി സേവനങ്ങള്‍ നല്‍കുന്ന ഗ്രാംപ്രോ ബിസിനസ് സര്‍വീസസിന് രാജ്യത്തെ പന്ത്രണ്ടോളം സംസ്ഥാനങ്ങളില്‍ ഓഫീസുകളുണ്ട്. 
പൂര്‍ണമായും സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന കോര്‍പ്പറേറ്റ് ഓഫീസ് കേരളത്തിലെ ഏറ്റവും വിശാലമായ ഹൈബ്രിഡ് സോളാര്‍ പ്ലാന്റുള്ള ഓഫീസുകളില്‍ ഒന്നാണ്. ചടങ്ങില്‍ ഇസാഫ് ഗ്രൂപ്പ് ഓഫ് സോഷ്യല്‍ എന്റര്‍പ്രൈസസിന്റെ സഹ സ്ഥാപകയായ മെറീന പോള്‍, ഇസാഫ് ഡയറക്ടര്‍ ഡോ. ജേക്കബ് സാമുവല്‍, ഗ്രാംപ്രോ ഡയറക്ടര്‍മാരായ ഡോ. ഇടിച്ചെറിയ നൈനാന്‍, ഡേവിഡ് മാത്യു, കോര്‍പറേഷന്‍ കൗണ്‍സിലര്‍മാരായ ബീന മുരളി, ശ്യാമള മുരളീധരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ചെറുകിട, ഇടത്തരം സംരംഭങ്ങളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തനമാരംഭിച്ച ഗ്രാംപ്രോ ബിസിനസ് സര്‍വീസസിന് ഐഎസ്ഒ 9001:2005 സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചിട്ടുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *