ഗര്‍ഭാകലത്ത് ആരോഗ്യകാര്യങ്ങളെല്ലാം പ്രത്യേകമായി തന്നെ ശ്രദ്ധിക്കണം. കാരണം ഗര്‍ഭിണിയായ സ്ത്രീയുടെ എല്ലാ കാര്യങ്ങളും കുഞ്ഞിനെ നേരിട്ടും അല്ലാതെയുമെല്ലാം ബാധിക്കാറുണ്ട്. ഭക്ഷണം, ഉറക്കം, വിശ്രമം, വ്യായാമം, മാനസികാരോഗ്യം എല്ലാം ഇത്തരത്തില്‍ കുഞ്ഞുങ്ങളെ നേരിട്ട് തന്നെ സ്വാധീനിക്കാറുണ്ട്.
ഗര്‍ഭിണികള്‍ ഇത്തരത്തില്‍ ഏറെ ശ്രദ്ധിക്കേണ്ടൊരു വിഷയം ഡയറ്റ് അഥവാ ഭക്ഷണം ആണ്. പല ഭക്ഷണങ്ങളും ഗര്‍ഭിണികള്‍ ഡയറ്റിലുള്‍പ്പെടുത്തണം. പലതും ഒഴിവാക്കുകയും വേണം. ഇങ്ങനെ ഗര്‍ഭിണികളഅ‍ നിര്‍ബന്ധമായും ഡയറ്റിലുള്‍പ്പെടുത്തേണ്ടൊരു ഭക്ഷണമാണ് നേന്ത്രപ്പഴം. നേന്ത്രപ്പഴത്തില്‍ അടങ്ങിയിട്ടുള്ള ‘ഫോളിക് ആസിഡ്’, അയേണ്‍ എന്നിവ അടക്കമുള്ള പല പോഷകങ്ങളും ഗര്‍ഭിണികളില്‍ ഉന്മേഷം നിലനിര്‍ത്താനും കുഞ്ഞിന്‍റെ ആരോഗ്യത്തിനും വളര്‍ച്ചയ്ക്കുമെല്ലാം സഹായകമാകുന്നു. 
ഗര്‍ഭിണികളില്‍ വ്യാപകമായി കാണുന്നൊരു പ്രശ്നമാണ് ‘മോണിംഗ് സിക്‍നെസ്’ അഥവാ രാവിലെ ഉറക്കമെഴുന്നേറ്റയുടനെ അല്‍പസമയത്തേക്ക് നീളുന്ന ചില ശാരീരിക- മാനസികാരോഗ്യ പ്രശ്നങ്ങള്‍. ക്ഷീണം, തലവേദന, ഓക്കാനം, അസ്വസ്ഥത എല്ലാം ഇത്തരത്തലുണ്ടാകാം. ഇതിനെ ചെറുക്കുന്നതിന് നേന്ത്രപ്പഴം വളരെയധികം സഹായിക്കും. നേന്ത്രപ്പഴത്തിലുള്ള ബി വൈറ്റമിനുകള്‍ ഓക്കാനം വരുന്നതിനെ കാര്യമായി തന്നെ തടയുമത്രേ. ഗര്‍ഭിണികളിലെ നെഞ്ചെരിച്ചിലിന് ആശ്വാസം നല‍കാനും നേന്ത്രപ്പഴത്തിന് കഴിയും. 
ഗര്‍ഭിണികളില്‍ ബിപിയില്‍ കാര്യമായ വ്യതിയാനങ്ങള്‍ സംഭവിക്കാതിരിക്കുന്നതിനും നേന്ത്രപ്പഴം സഹായകമാണ്. നേന്ത്രപ്പഴത്തിലുള്ള പൊട്ടാസ്യം ആണ് ഇതിന് സഹായകമാകുന്നത്. ഗര്‍ഭകാലത്ത് ബിപി ഉണ്ടാകുന്നതും, ബിപിയില്‍ വ്യതിയാനം വരുന്നതും എല്ലാം നടക്കുന്നതാണ്.
ഗര്‍ഭിണികളിലെ ഹീമോഗ്ലോബിന്‍റെ അളവ് മെച്ചപ്പെടുത്തുന്നതിനും നേന്ത്രപ്പഴം സഹായിക്കുന്നു. അയേണിനാല്‍ സമ്പന്നമാണ് എന്നതിനാലാണ് ഹീമോഗ്ലോബിൻ ഉത്പാദനത്തിന് നേന്ത്രപ്പഴം സഹായിക്കുന്നത്. ഗര്‍ഭസ്ഥ ശിശുവിന്‍റെ തലച്ചോറിന്‍റെ വളര്‍ച്ചയ്ക്കും ആരോഗ്യത്തിനുമെല്ലാം നേന്ത്രപ്പഴം ഗുണകരമായി വരുന്നുണ്ട്. നേന്ത്രപ്പഴത്തിലുള്ള വൈറ്റമിൻ ബി6, ഫോളിക് ആസിഡ്, അയേണ്‍ എന്നിവയാണിതിന് സഹായിക്കുന്നത്. 

By admin

Leave a Reply

Your email address will not be published. Required fields are marked *