കണ്ണൂര്‍: കേളകത്ത് വീട്ടുമുറ്റത്ത് നില്‍ക്കുകയായിരുന്ന വയോധികനെ കാട്ടുപന്നി ആക്രമിച്ചു. പൊയ്യമല സ്വദേശി ജോസഫിനാണ് പരിക്കേറ്റത്. വ്യാഴാഴ്ച വൈകിട്ട് ആറിനായിരുന്നു സംഭവം.
മറ്റൊരു സംഭവത്തില്‍ വീട്ടുമുറ്റത്ത് ജോലി ചെയ്തുകൊണ്ടിരുന്ന വയോധികയെ കോഴിക്കോട് തോട്ടുമുക്കത്ത് കാട്ടുപന്നി ആക്രമിച്ചിരുന്നു. തോട്ടുമക്കം നടുവാനിയില്‍ ക്രിസ്റ്റീന ടീച്ചര്‍ക്കാണ് കാട്ടുപന്നിയുടെ ആക്രണത്തില്‍ ഗുരുതര പരിക്കേറ്റത്.എഴുപത്തിനാലുകാരിയായ ക്രിസ്റ്റീന വീട്ടുമുറ്റത്ത് ജോലി ചെയ്യുകയായിരുന്നു. ആക്രമണത്തില്‍ ഇടതുകാലിന്റെ തുടയെല്ല് പൊട്ടുകയും വലതുകൈക്ക് ഒടിവും വന്ന ക്രിസ്റ്റീന ആശുപത്രിയില്‍ ചികിത്സയിലാണ്.