കുവൈത്ത്: കുവൈത്തിൽ സൈബർ കുറ്റകൃത്യങ്ങൾ വര്‍ദ്ധനവ്‌ രേഖപെടുത്തിയതായി റിപ്പോർട്ട്‌. നിലവിൽ രാജ്യത്ത് പ്രതിദിനം  15 സൈബർ കുറ്റകൃത്യങ്ങൾ റജിസ്റ്റർ ചെയ്യുന്നതായുംകുവൈത്ത്‌ ഇലക്‌ട്രോണിക് മീഡിയ യൂണിയൻ്റെ സൈബർ സെക്യൂരിറ്റി കമ്മിറ്റി ചെയർമാൻ മുഹമ്മദ് റഷീദിനെ ഉദ്ധരിച്ചു പ്രാദേശിക പത്രം റിപ്പോർട്ട്‌ ചെയ്തു .
ലോകത്ത് പ്രതിവർഷം 623 ദശലക്ഷം സൈബർ ആക്രമണങ്ങൾ ആണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത് . ഇതിൽ 7 ബില്യൺ ഡോളറിലധികം നഷ്ടമാണ് കണക്കാക്കുന്നത് എന്നും അതേസമയം ഇതിൽ ഇരയാക്കപ്പെട്ടവരുടെ  എണ്ണം ഏകദേശം 900,000 ആളുകളാണ്.
വൻസാമ്പത്തിക നഷ്ടത്തിന് പുറമെ  ഏറ്റവും കൂടുതൽ വിഭവങ്ങൾ ചോർത്തുന്ന കാര്യങ്ങളിലൊന്നായിട്ടാണ്  ഈ കുറ്റകൃത്യം കണക്കാക്കുന്നത് എന്നും റിപ്പോർട്ടിൽ പറയുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *