ഇടുക്കി: കട്ടപ്പന മുളകരമേട്ടില്‍ കുരുമുളക് മോഷണ സംഘവും മോഷണ മുതല്‍ വാങ്ങിച്ച വ്യാപാരിയും അറസ്റ്റിൽ.
കല്ലുകുന്ന് പീടികപ്പുരയിടത്തില്‍ അഖില്‍, കല്യാണത്തണ്ട് പയ്യംപള്ളിയില്‍ രഞ്ജിത്ത് തോമസ്, വാഴവര കുഴിയത്ത് ഹരികുമാര്‍, വ്യാപാരി പുത്തന്‍പുരക്കല്‍ സിംഗിള്‍മോന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
പ്രതികള്‍ മറ്റു ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവരാണ്. വ്യാപാരി സ്ഥിരമായി മോഷണ മുതലുകള്‍ വാങ്ങി കച്ചവടം നടത്തുന്നുണ്ടായിരുന്നു. ഇയാളുടെ കടയില്‍ നിന്നും മുന്‍പും വിവിധ കേസുകളിലായി പോലീസ് തൊണ്ടിമുതലുകള്‍ കണ്ടെടുത്തിട്ടുണ്ട്.
കട്ടപ്പന സി.ഐ. എന്‍.സുരേഷ്കുമാര്‍, എസ്.ഐ. ഡിജു, സജി, ഷാജി, ജോസഫ്, സന്തോഷ്, എസ്.സി.പി.ഒ.മാരായ സുമേഷ്, അല്‍ബാഷ്, സനീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.