ഡല്‍ഹി: കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. ഒരു കുടുംബത്തിന്റെ ഊണുമുറിയില്‍ മാത്രം തീരുമാനങ്ങള്‍ എടുക്കുന്ന കോണ്‍ഗ്രസ് പാര്‍ട്ടി കുടുംബ കേന്ദ്രീകൃത പാര്‍ട്ടിയാണെന്ന് അദ്ദേഹം പരിഹസിച്ചു.
മറുവശത്ത്, ബിജെപി അതിന്റെ പ്രവര്‍ത്തകര്‍ രൂപീകരിച്ച ഒരു ജനാധിപത്യ പാര്‍ട്ടിയാണെന്നും അദ്ദേഹം പറഞ്ഞു. ബാര്‍പേട്ട ജില്ലയിലെ ചക്ചകയില്‍ പാര്‍ട്ടി ഓഫീസ് ഉദ്ഘാടന വേളയില്‍ ബിജെപി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അസം മുഖ്യമന്ത്രി.
ഒരു കുടുംബത്തിന്റെ ഡൈനിംഗ് റൂമില്‍ തീരുമാനങ്ങള്‍ എടുക്കുകയും പ്രവര്‍ത്തകര്‍ അത് പിന്തുടരുകയും ചെയ്യുന്നു. പാര്‍ട്ടിയുടെ അജണ്ടയും പ്രത്യയശാസ്ത്രവും കുടുംബത്തിന്റെ ആവശ്യത്തിനനുസരിച്ച് മാറ്റുന്നുവെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ ബിജെപി അതിന്റെ പ്രവര്‍ത്തകര്‍ രൂപീകരിച്ച ജനാധിപത്യ പാര്‍ട്ടിയാണ്. നിങ്ങള്‍ കോണ്‍ഗ്രസിനെയോ മറ്റ് പാര്‍ട്ടികളെയോ നോക്കുകയാണെങ്കില്‍, അത് പ്രവര്‍ത്തകര്‍ രൂപീകരിച്ചതല്ല, മറിച്ച് അവരുടെ നേതാക്കളെയും കുടുംബങ്ങളെയും കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസ് പാര്‍ട്ടി പ്രാദേശിക പാര്‍ട്ടിയായി ചുരുങ്ങുമെന്നും അദ്ദേഹം പറഞ്ഞു.