പൃഥ്വിരാജിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനാകുന്ന ചിത്രമാണ് എമ്പുരാന്‍. സിനിമയുടെ സെറ്റില്‍ നടന്‍ ടൊവിനോ തോമസ് ജോയിന്‍ ചെയ്തു എന്നതാണ് പുതിയ വാര്‍ത്ത.
വന്‍ ഹിറ്റായ ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാന്‍. ജതിന്‍ രാംദാസ് എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ ടൊവിനോ തോമസ് അവതരിപ്പിക്കുന്നത്. ജതിന്‍ രാംദാസിന്റെ ലൂസിഫറിലെ രംഗങ്ങള്‍ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. അതുകൊണ്ട് ടൊവിനൊ തോമസ് എമ്പുരാന്‍ സിനിമയുടെ സെറ്റില്‍ ജോയിന്‍ ചെയ്തു എന്നത് ആരാധകര്‍ക്ക് ആവേശമുണ്ടാക്കുന്ന ഒരു വാര്‍ത്തയാണ്