ഷിംല: ഹിമാചല്‍ പ്രദേശില്‍ മന്ത്രിസ്ഥാനം ഒഴിഞ്ഞ കോണ്‍ഗ്രസ് നേതാവ് വിക്രമാദിത്യ സിംഗ് രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് അനുകൂലമായി ക്രോസ് വോട്ട് ചെയ്തതിന് അയോഗ്യരാക്കപ്പെട്ട ആറ് വിമത എംഎല്‍എമാരുമായി ചണ്ഡീഗഡിലെത്തി കൂടിക്കാഴ്ച നടത്തി.
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അഭിഷേക് മനു സിംഗ്വിയുടെ പരാജയത്തിന് കാരണമായ ക്രോസ് വോട്ടിംഗ് നടത്തിയ വിമത എംഎല്‍എമാരെ വ്യാഴാഴ്ച അയോഗ്യരാക്കിയിരുന്നു. തങ്ങളുടെ അയോഗ്യത ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ഇവര്‍.