തെന്നിന്ത്യന്‍ ബോക്‌സ് ഓഫീസില്‍ തരംഗമാകുകയാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. കേരളത്തിലും തമിഴ്‌നാട്ടിലും ചിത്രം വന്‍ വിജയമാണ്. തമിഴ്‌നാട്ടില്‍ നടക്കുന്ന സംഭവമായതിനാല്‍ തന്നെ തമിഴ് നടന്മാരെ കൂടി ഉള്‍പ്പെടുത്തിക്കൊണ്ടാണ് ചിത്രം ചെയ്തത്.
സിനിമയില്‍ തമിഴ്‌നടന്‍ വിജയ മുത്തു ഇന്‍സ്‌പെക്ടറുടെ വേഷത്തിലെത്തുന്നുണ്ട്. 32 വര്‍ഷത്തെ കരിയറില്‍ തനിക്ക് മികച്ചൊരു വേഷം തരാന്‍ മലയാളി സംവിധായകന്‍ വേണ്ടിവന്നെന്ന് മുത്തു പറയുന്നു.
”പഠിക്കാതെ 12-ാം വയസില്‍ സിനിമയില്‍ വന്നതാണ്. എന്റെ 32 വര്‍ഷത്തെ കരിയറില്‍ നല്ല വേഷങ്ങള്‍ക്കായി ഞാന്‍ കാണാത്ത സംവിധായകരില്ല. എല്ലാവരോടും നല്ല വേഷത്തിനായി കെഞ്ചിയിട്ടുണ്ട്. എന്നാല്‍, എവിടെ നിന്നോ വന്ന മലയാളി സംവിധായകനാണ് എല്ലാവരിലും എത്തിയ ഒരു വേഷം എനിക്ക് നല്‍കിയത്.
ചിത്രം കണ്ട മലയാളികളോടും എല്ലാവരോടും നന്ദിയുണ്ട്. എന്ത് സമ്പാദിച്ചു എന്നതല്ല മരിക്കുമ്പോള്‍ നല്ല നടനെന്ന് രേഖപ്പെടുത്തണം. 32 വര്‍ഷത്തിന് ശേഷത്തെ പോരാട്ടത്തിന് ശേഷമാണ് ഇങ്ങനെയൊരു വേഷം…”