ജിദ്ദ: സൗദി ക്ലബ്ബ് കരാറിനെടുത്ത ലോകോത്തര ഫുട്ബാൾ താരം ക്രിസ്റ്റിയാനൊ റൊണാൾഡോ സൗദി ഫുട്ബോൾ അസോസിയേഷൻ അച്ചടക്ക സമിതിയുടെ ശിക്ഷയ്ക് വിധേയനായി. വിജയം കണ്ട കളിക്ക് ശേഷം എതിർ വിഭാഗത്തെ നോക്കി താരം കാണിച്ച ശ്ലീലമല്ലാത്ത മുദ്രയാണ് കാൽപന്ത് രാജാവിന് വിനയായത്. വിലക്കും പിഴയുമാണ് ശിക്ഷ.
അപ്പീൽ കൊടുക്കാൻ സാധ്യമല്ലാത്ത ശിക്ഷയാണ് റൊണാൾഡോവിന് അച്ചടക്ക സമിതി വിധിച്ചത്. ഇതുപ്രകാരം ഒരു കളിക്ക് വിലക്ക് ഏർപ്പെടുത്തി. ഇരുപതിനായിരം സൗദി റിയാൽ പിഴയും റൊണാൾഡോ ഒടുക്കണം.
സൗദി പ്രൊ-ലീഗ് ഫുട്‌ബോൾ മത്സരങ്ങളിൽ അല്‍ശബാബ് ക്ലബ്ബിനെതിരെ റൊണാൾഡോ ഉൾപ്പെട്ട അൽനാസർ 3 – 2 വിജയം നേടിയിരുന്നു. കാണികളില്‍ ഒരു വിഭാഗം മെസ്സി, മെസ്സി എന്ന് വിളിച്ച് റൊണാള്‍ഡോയെ പ്രകോപിപ്പിക്കാന്‍ ശ്രമിച്ചിരുന്നത്രെ. ഇതിൽ പ്രകോപിതനും വിജയത്തിൽ ആവേശഭരിതനുമായ റൊണാൾഡോ എതിര്‍ കാണികള്‍ക്കു നേരെ സൗദി സമൂഹത്തിന് നിരക്കാത്ത അശ്‌ളീല മുദ്ര കാണിക്കുകയായിരുന്നു. ഇതാണ് അന്വേഷണത്തിനും ശിക്ഷയ്ക്കും വഴിവെച്ചത്.