സര്‍വ്വ ഗ്രഹങ്ങളുടേയും നക്ഷത്രങ്ങളുടേയും നാഥനാണ് ഭഗവാൻ പരമശിവൻ. അതുകൊണ്ട് തന്നെ ശിവനെ ആരാധിച്ചാൽ തീരാത്ത ദുരിതങ്ങളില്ല എന്നാണ് പറയുന്നത്. എന്നാൽ, ശിവരാത്രി ദിനത്തിൽ ക്ഷേത്രദർശനത്തോടൊപ്പം വഴിപാടുകൾ കൂടി നടത്തുന്നത് അതീവ ഫലം ലഭിക്കുമെന്നാണ് പറയുന്നത്.
ഏറ്റവും പ്രധാന വഴിപാടുകളിലൊന്ന് ഭഗവാന് കൂവളത്തില സമർപ്പിക്കുക എന്നത്. ശിവരാത്രി ദിനത്തിന്റെ അന്നും തലേന്ന് പ്രദോഷത്തിന്റെ അന്നും കൂവളത്തില പറിക്കുവാൻ പാടുള്ളതല്ല. അതിന് മുൻപത്തെ ദിവസം കൂവളത്തില പറിച്ച് വെള്ളം തളിച്ച് വെച്ച ശേഷം ഭഗവാന് സമർപ്പിക്കാവുന്നതാണ്. കൂവളത്തിന്റെ ഇല വാടിയാലും അതിന്റെ വിശിഷ്ടത നഷ്പ്പെടുകയില്ലെന്നു പറയപ്പെടുന്നു.

ഭഗവാന് കൂവളമാല സമർപ്പിക്കുന്നതും കൂവളത്തില കൊണ്ട് അർച്ചന എന്നിവ നടത്തുന്നതും ഏറെ വിശിഷ്ടമായ വഴിപാടാണ്.
പിൻവിളക്ക് , ജലധാര എന്നിവയും സമർപ്പിക്കാം.
ആയുർദോഷമുള്ളവർ മൃത്യുഞ്ജയ പുഷ്‌പാഞ്‌ജലി കഴിപ്പിക്കുക.
ദാമ്പത്യദുരിത ദോഷങ്ങൾ അനുഭവിക്കുന്നവർ ഉമാമഹേശ്വര പൂജയോ ഐക്യമത്യസൂക്ത അർച്ചനയോ നടത്താവുന്നതാണ്.
വിവാഹതടസ്സം നീങ്ങാൻ സ്വയംവര പുഷ്‌പാഞ്‌ജലി സമർപ്പിക്കാം.

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed