കൊണ്ടോട്ടി- വില്‍പ്പനക്കായി കൊണ്ടുവന്ന ലഹരി മരുന്നുകളുമായി കോഴിക്കോട് സ്വദേശി പിടിയില്‍. കോഴിക്കോട് പന്നിയങ്കര ഷാഹുല്‍ ഹമീദ് (38) ആണ് പിടിയിലായത്.
ഇയാളില്‍ നിന്നും 70 മില്ലി ഗ്രാം എം. ഡി. എം. എ, 800 ഗ്രാം കഞ്ചാവ് എന്നിവ പോലിസ് കണ്ടെടുത്തു. ഇയാളുടെ പേരില്‍ മോഷണം, ലഹരി കടത്ത് ഉള്‍പ്പെടെ കേസുകള്‍ നിലവിലുണ്ട്. നാലു മാസം മുമ്പാണ് കോഴിക്കോട് എക്സൈസ് രണ്ടു കിലോ കഞ്ചാവുമായി ഇയാളെ പിടികൂടിയത്. ഇതില്‍ ജാമ്യത്തില്‍ ഇറങ്ങി വീണ്ടും ലഹരി മരുന്ന് വില്പന നടത്തുന്നതിനിടെയാണ് വീണ്ടും പിടിയിലായത്.
2024 February 29KeralaArrestedtitle_en: Youth arrested with drugs