ലണ്ടൻ: കോൺഗ്രസ്‌ പാർട്ടി നേതാവും വയനാട് എം പിയുമായ രാഹുൽ ഗാന്ധി ലണ്ടനിൽ എത്തി. 1209 – ൽ രൂപം കൊണ്ടതും ലോകത്തിലെ തന്നെ അതിപുരാതന സർവകലാശാലകളിൽ ഒന്നായ കേംബ്രിഡ്ജിൽ രണ്ട് പ്രഭാഷണങ്ങൾ നടത്തുന്നതിനാണ് അവിടത്തെ പൂർവ വിദ്യാർത്ഥി കൂടിയായ രാഹുൽ ലണ്ടനിൽ എത്തിച്ചേർന്നത്. കുറച്ചുകാലമായി വിദേശ സർവകലാശാലകളിലെ സ്ഥിരം സന്ദർശകനും വാഗ്മിയുമാണ് അദ്ദേഹം.
കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിൽ ട്രിനിറ്റി കോളേജിലെ വിദ്യാർത്ഥിയായിരുന്ന രാഹുൽ ഗാന്ധി,1995 – ൽ ഡെവലപ്‌മെൻ്റ് സ്റ്റഡീസിൽ എം ഫിൽ കരസ്തമാക്കി. കേംബ്രിഡ്ജ് ജഡ്ജ് ബിസിനസ് സ്‌കൂളിലെ വിസിറ്റിംഗ് ഫെലോ ആയ രാഹുൽ ഗാന്ധി, കഴിഞ്ഞ വർഷം മാർച്ചിൽ ‘Learning to Listen in the 21st Century’ എന്ന വിഷയത്തിൽ സർവകലാശാലയിലെ വിദ്യാർത്ഥികൾക്ക് പ്രഭാഷണം നടത്തിയിരുന്നു.
ഭാരതത്തിൽ വൻ തരംഗം സൃഷ്ടിച്ചു കൊണ്ട് മുന്നേറുന്ന ‘ഭാരത് ജോടോ ന്യായ് യാത്ര’ യിൽ നിന്നും 5 ദിവസത്തെ ഇടവേളയെടുത്താണ് രാഹുൽ, കേംബ്രിഡ്ജ് സർവകലാശാലയിൽ ഫെബ്രുവരി 27, 28 തീയതികളിൽ നടത്തിയ പ്രഭാഷണത്തിനൽ പങ്കെടുത്തത്. 29 – ന് ഇന്ത്യയിലേക്ക് മടങ്ങുന്ന രാഹുൽ മാർച്ച്‌ 2 – ന് ‘ന്യായ് യാത്ര’ പുനരാരംഭിക്കും.
വർഗീയ ശക്തികളെ ഒറ്റപ്പെടുത്തിക്കൊണ്ട് ഭാരതതീയരെ ഒന്നാകെ ചേർത്തു പിടിച്ച ‘ഭാരത് ജോടോ യാത്ര’ യുടെ അലയൊലികളും പ്രകമ്പനങ്ങളും വിദേശ ഇന്ത്യക്കാരിൽ, പ്രതേകിച്ച് യു കെൽ താമസിക്കുന്നവരിൽ വലിയ തോതിലുള്ള സ്വാധീനം ചെലുത്തിയിരുന്നു. കഴിഞ്ഞ മാർച്ചിൽ രാഹുൽ ഗാന്ധിയെ പങ്കെടുപ്പുച്ചുകൊണ്ട് ലണ്ടനിൽ വച്ച് സംഘടിപ്പിച്ച ‘ഇന്ത്യൻ ഡയസ്പോര സമ്മേളനം’ അക്ഷരർദ്ധത്തിൽ ‘ഭാരത് ജോടോ യാത്ര’യുടെ വിജയാഘോഷ വേദിയായി മാറുകയായിരുന്നു. ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (യു കെ) യുടെ ആഭിമുഖ്യത്തിൽ അന്ന് സംഘടിപ്പിച്ച മഹാ സംഗമത്തിലേക്ക് മലയാളികളുൾപ്പടെ വൻ ജനസാഗരമാണ് ഒഴുകിയെത്തിയത്.
ഇന്ത്യയിൽ വൻ താരംഗമായി മാറികൊണ്ടിരിക്കുന്ന ‘ന്യായ് യാത്ര’ പൊതുതെരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടിയുടെ കരുത്ത് വർധിപ്പിക്കുമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. 150 ദിവസംകൊണ്ട് 4080 കിലോമീറ്ററുകൾ കാൽനടയായി സഞ്ചരിച്ച് ഓരോ പൗരന്റെയും സങ്കടങ്ങൾ നേരിട്ട് മനസിലാക്കി, അവരെ സ്നേഹത്തോടെ ചേർത്തുപിടിച്ച മറ്റൊരു ജനനേതാവിനെ ചൂണ്ടിക്കാണിക്കുക പ്രയാസകരം എന്നാണ് ലോക നേതാക്കൾ പോലും രാഹുലിനെ പറ്റി പറയുന്നത്.
രാഹുലിൻ്റെ പിതാവ് മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി, ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായിരുന്ന അദ്ദേഹത്തിൻ്റെ മുത്തച്ഛൻ ജവഹർലാൽ നെഹ്‌റു എന്നിവരും കേംബ്രിഡ്ജ് സർവകലാശാലയിലെ പൂർവ്വ വിദ്യാർത്ഥികളായിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *