കുവൈറ്റ്‌സിറ്റി: മാര്‍ത്തോമ്മന്‍ പൈതൃക സംഗമത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കുവൈറ്റ് മേഖല യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ മാര്‍ത്തോമ്മന്‍ പൈതൃക സന്ദേശയാത്ര സംഘടിപ്പിച്ചു. സെന്റ് തോമസ് പഴയ പള്ളിയില്‍ നിന്നും ആരംഭിച്ച സന്ദേശ യാത്ര സെന്റ് ബേസില്‍, സെന്റ് സ്റ്റീഫന്‍സ് എന്നീ ഇടവകകള്‍ സന്ദര്‍ശിച്ച് സെന്റ് ഗ്രീഗോറിയോസ് മഹാ ഇടവകയില്‍ സമാപിച്ചു.
യുവജനപ്രസ്ഥാനം സോണല്‍ പ്രസിഡന്റ് ഫാ. മാത്യു, എം. മാത്യു, ഫാ. എബ്രഹാം പി.ജെ, ഫാ. ഡോ. ബിജു പാറക്കല്‍, ഫാ. ജോണ്‍ ജേക്കബ്, ഫാ. ലിജു. കെ. പൊന്നച്ചന്‍, ഫാ. ഡോ. വിവേക് വര്‍ഗീസ്, എന്നിവര്‍ കാര്‍മികത്വം വഹിച്ചു. യുവജനപ്രസ്ഥാനം കേന്ദ്ര കമ്മറ്റി അംഗം കെ.സി. ബിജു, സോണല്‍ സെക്രട്ടറി ജോമോന്‍ ജോര്‍ജ് കോട്ടവിള എന്നിവര്‍ നേതൃത്വം നല്‍കി.
യുവജനപ്രസ്ഥാനം കുവൈറ്റ് മേഖല പ്രവര്‍ത്തനസമിതി അംഗങ്ങള്‍, സഭയുടേയും, ഭദ്രാസനത്തിന്റേയും വിവിധ ചുമതലക്കാര്‍, വിവിധ ഇടവകയിലെ ചുമതലക്കാര്‍, ഇടവക ജനങ്ങള്‍, യുവജന പ്രസ്ഥാനം അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.