മധ്യപ്രദേശ്: ദിന്‍ഡോരി ജില്ലയില്‍ നിയന്ത്രണംവിട്ട് പിക്കപ്പ് വാന്‍ മറിഞ്ഞ് 14 പേര്‍ മരിച്ചു. അപകടത്തില്‍ 21 പേര്‍ക്ക് പരിക്കേറ്റു. ദിന്‍ഡോരി ജില്ലയിലെ ഷാഹ്പുര പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.
‘ഗോധ് ഭാരായി’ പരിപാടിയില്‍ പങ്കെടുത്തവര്‍ മടങ്ങുമ്പോഴാണ് അപകടം. അപകടത്തെത്തുടര്‍ന്ന് പോലീസും മറ്റ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിക്കേറ്റവരെ ഷാപുരയിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലേക്ക് മാറ്റി. മരിച്ചവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു.