കോഴിക്കോട് – അകത്തു നിന്നുകൊണ്ട് തന്നെ ബി.ജെ.പിക്ക് വേണ്ടി ചാരപ്പണി എടുക്കുന്നവർ കോൺഗ്രസിൻ്റെ ഹൈക്കമാൻ്റ് മുതൽ താഴെക്കമാൻ്റ്റിൽ വരെയുണ്ടെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്.
കെ ടി എക്സ് 2024ൻ്റെ ഉദ്ഘാടനത്തിനെത്തിയ മന്ത്രി കോഴിക്കോട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
ഇതുകൊണ്ടാണ് ബി.ജെ.പിക്കെതിരെയുള്ള പോരാട്ടത്തിൽ കോൺഗ്രസിനെ കേരളത്തിലെ ജനങ്ങൾക്ക് വിശ്വസിക്കുവാൻ സാധിക്കാത്തത്. ഏറ്റവും അവസാനം രാജ്യസഭാ തെരഞ്ഞെടുപ്പിൽ ഹിമാചൽ പ്രദേശിലുണ്ടായ സംഭവങ്ങളും തെളിയിക്കുന്നതിതാണ്. രാജ്യം നശിപ്പിക്കാനിറങ്ങിയ ബി.ജെ.പിയെ പിടിച്ചു കെട്ടുവാൻ എല്ലാവരും ഒന്നിച്ച് നിന്ന് പോരാടുകയാണ് വേണ്ടത്. പല കോൺഗ്രസ് നേതാക്കളും ഇക്കാര്യം മറക്കുന്നതാണ് ഇവരെ വിശ്വസിക്കുവാൻ സാധിക്കുകയില്ലെന്ന ചിന്ത ജനങ്ങൾക്കിടയിലുണ്ടാക്കുന്നതെന്നും മന്ത്രി പറഞ്ഞു.
2024 February 29Keralatitle_en: Minister P. A. said that there are those who take espionage for BJP even in the high command of Congress. Muhammad Riaz.