പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കേണ്ടത് ശരീരത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ അത്യാവശ്യമാണ്. പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ശരീരത്തിന് ഊര്‍ജം പ്രദാനം ചെയ്യാനും എല്ലുകള്‍ക്കും മസിലുകള്‍ക്കും കരുത്ത് നല്‍കാനും പ്രതിരോധശേഷി കൂട്ടാനും ശരീരഭാരം നിയന്ത്രിക്കാനുമൊക്കെ ഗുണം ചെയ്യും.പ്രോട്ടീന്‍ ലഭിക്കാനായി നമ്മള്‍ മീന്‍ കഴിക്കാറുണ്ട്. എന്നാല്‍ മീനിനെക്കാള്‍ പ്രോട്ടീന്‍ അടങ്ങിയ ചില ഭക്ഷണങ്ങളെ അറിഞ്ഞിരിക്കാം.സോയാബീന്‍സ് പ്രോട്ടീന്റെ നല്ലൊരു കലവറയാണ്. കൂടാതെ ഇതില്‍ കാത്സ്യവും അടങ്ങിയിരിക്കുന്നതിനാല്‍ ഇവ കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിന് ഗുണം ചെയ്യും.
മത്തങ്ങാ വിത്തുകളും കഴിക്കുന്നത് നല്ലതാണ്. 100 ഗ്രാം മത്തങ്ങ വിത്തില്‍ 19 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നു. അതിനാല്‍ പ്രോട്ടീനിന്റെ കുറവുള്ളവര്‍ മത്തങ്ങാ വിത്തും ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഗുണം ചെയ്യും. 100 ഗ്രാം തൈരില്‍ 11 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നു. അതിനാല്‍ ഇവയും കഴിക്കാം. ഓട്‌സും വളരെ നല്ലൊരു പ്രോട്ടീന്‍ കലവറയാണ്. അതിനാല്‍ പ്രോട്ടീനിന്റെ കുറവുള്ളവര്‍ക്ക് ഇവയും കഴിക്കാം.
നിലക്കടല കഴിക്കുന്നതും വളരെ നല്ലതാണ്.അതിനാല്‍ ഇവയും ഡയറ്റില്‍ ഉള്‍പ്പെടുത്തണം. മുട്ട കഴിക്കാനും മറക്കരുത്. 100 ഗ്രാം മുട്ടയില്‍ 13 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നു. കൂടാതെ ഇവയില്‍ കാത്സ്യവും അടങ്ങിയിട്ടുണ്ട്. ബദാമും പ്രോട്ടീന്റെ കലവറയാണ്.ഫൈബര്‍, വിറ്റാമിന്‍ ഇ, മഗ്‌നീഷ്യം തുടങ്ങിയവയും അതില്‍ അടങ്ങിയിട്ടുണ്ട്.