തൃശ്ശൂർ: വീട്ടിലെ ചപ്പുചവറുകൾ പെട്രോള്‍ ഒഴിച്ച് കത്തിക്കുന്നതിനിടയിൽ ദേഹത്തേക്ക് തീ പടർന്ന് ഗുരുതരമായി പൊള്ളലേറ്റയാൾ മരിച്ചു. അയ്യന്തോള്‍ കോലംപറമ്പ് കാര്യാലയത്തില്‍ അജയനാണ് (58) മരിച്ചത്. 27-ന് ഉച്ചയോടെയാണ് അപകടമുണ്ടായത്. 
70 ശതമാനത്തോളം പൊള്ളലേറ്റിരുന്നതായി പോലീസ് പറയുന്നു. അജയനെ വിവിധ ആശുപത്രികളിലും തുടര്‍ന്ന് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. 

By admin

Leave a Reply

Your email address will not be published. Required fields are marked *