പാലക്കാട്: ഉത്സവപ്പറമ്പില്‍ നിന്നും റോഡമിന്‍ ബി കലര്‍ന്ന മിഠായി പോലീസ് പിടികൂടി. പാലക്കാട് മണപ്പുള്ളിക്കാവ് ഉത്സവപ്പറമ്പില്‍ നിന്ന് ജില്ലാ ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിലാണ് മിഠായികള്‍ കണ്ടെത്തിയത്.
വസ്ത്രങ്ങളില്‍ നിറം പകരാന്‍ ഉപയോഗിക്കുന്ന റോഡമിന്‍ ബി ഉത്സവറമ്പിലെ ചോക്ക് മിഠായിയിലാണ് ഉപയോഗിച്ചിരിക്കുന്നത്. ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മിഷണര്‍ വി. ഷണ്മുഖന്റെ നേതൃത്വത്തില്‍ ഉത്സവ പറമ്പില്‍ നടത്തിയ പരിശോധനയിലാണ് മിഠായികള്‍ കണ്ടെത്തിയത്. ശരീരത്തില്‍ ചെന്നാല്‍ കാന്‍സറിനും കരള്‍ രോഗത്തിനും വരെ കാരണമായേക്കാവുന്ന രാസവസ്തുവാണ് റോഡമിന്‍ ബി. 
 
 

By admin

Leave a Reply

Your email address will not be published. Required fields are marked *