കണ്ണൂർ: തന്നെ വധിക്കാൻ ശ്രമിച്ച കേസിൽ എട്ടുപ്രതികളെ ഹൈക്കോടതി വെറുതെ വിട്ടതിൽ പ്രതികരണവുമായി സിപിഎം നേതാവ് പി. ജയരാജൻ. തനിക്ക് കേസിൽ നീതി ലഭിച്ചില്ലെന്നും വിധിക്കെതിരെ സംസ്ഥാനം അപ്പീൽ പോകണമെന്നും അദ്ദേഹം പറഞ്ഞു. അക്രമത്തിന്റെ ഇരയെന്ന നിലയ്ക്കു സുപ്രീംകോടതിയിൽ ഹർജി നൽകുന്നതു സംബന്ധിച്ചു നിയമവിദഗ്ധരുമായി ആലോചിക്കുമെന്നും പി.ജയരാജൻ പറഞ്ഞു.
കേസിൽ ഒരാളൊഴികെ ബാക്കി എല്ലാ പ്രതികളേയും വെറുതെ വിട്ടുകൊണ്ടാണ് ഹൈക്കോടതി ഇന്ന് വിധി പ്രസ്താവിച്ചത്. കടിച്ചേരി അജി (1), ചിരുക്കണ്ടോത്ത് പ്രശാന്ത് (2), മനോജ് (3) , പാര ശശി (4),എളംതോട്ടത്തിൽ മനോജ് (5), കുനിയിൽ സനൂബ് (6) , ജയപ്രകാശൻ(7), കൊവ്വേരി പ്രമോദ്(8) , തൈക്കണ്ടി മോഹനൻ (9) എന്നിവരുടെ അപ്പീലാണ് ഹൈക്കോടതി പരിഗണിച്ചത്.
രണ്ടാംപ്രതിയായ ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ ചിരുകണ്ടോത്ത് പ്രശാന്തിനെ മാത്രമാണ് കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയത്. എന്നാൽ പ്രശാന്തിന്റെ ശിക്ഷ ഇളവു ചെയ്തു. 10 വർഷം കഠിന തടവെന്ന വിചാരണക്കോടതിയുടെ ശിക്ഷ ഒരു വർഷത്തെ വെറും തടവാക്കി കുറച്ചു.