ഗാസ: ഗാസയില്‍ ഇസ്രയേല്‍ സേന നടത്തിയ വെടിവെപ്പില്‍ 104 പേര്‍ കൊല്ലപ്പെട്ടു. എഴുന്നൂറിലധികം പേർക്ക് പരുക്കേറ്റതായി പലസ്തീൻ ആരോഗ്യമന്ത്രാലയം അറിയിച്ചു. വ്യാഴാഴ്ച ഭക്ഷണവിതരണകേന്ദ്രത്തില്‍ കാത്തുനില്‍ക്കുകയായിരുന്ന പലസ്തീനികള്‍ക്കു നേരെയാണ് ഇസ്രയേല്‍ ആക്രമണം നടത്തിയത്. സൈന്യം ആക്രമിച്ച കാര്യം ഇസ്രയേൽ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.
ജനക്കൂട്ടം ഭീഷണിപ്പെടുത്തുന്ന രീതിയിൽ പ്രതികരിച്ചതിനെ തുടർന്നാണ് വെടിയുതിർക്കേണ്ടി വന്നതെന്ന് ഇസ്രയേല്‍ പറയുന്നു. പടിഞ്ഞാറൻ മേഖലയിൽ നബുൾസിക്കു സമീപം അവശ്യസാധനങ്ങൾ എത്തിക്കുന്ന ട്രക്കിൽനിന്നു സാധനങ്ങൾ എടുക്കുന്നതിനിടെയാണ് വെടിവയ്പുണ്ടായതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.