കുവൈത്ത്: കെ.ഇ.എ. കുവൈത്ത് ആറാമത് കമ്യൂണിറ്റി എക്സലൻസി അവാർഡിനു കുവൈത്തിലെ യുവ ബിസിനസുകാരനും കുവൈത്തിലും നാട്ടിലും ജീവകാരുണ്യ പ്രവർത്തനമേഖലയിൽ സജീവ സാന്നിധ്യവുമായ മാംഗോ ഹൈപ്പർ എം.ഡി റഫീക്ക് അഹമ്മദിനെ തിരെഞ്ഞടുത്തു.
മാർച്ച് ഒന്നിന്ന് നടക്കുന്ന കാസർഗോഡ് ഉത്സവ് 24 വേദിയിൽ വെച്ചു അവാർഡ് വിതരണം ചെയ്യും . പ്രശസ്ത പിന്നണി ഗായകനും മോജോ ഫെയിം ദീപക് നായർ, ഐഡിയ സ്റ്റാർ സിംഗർ ഫെയിം ഇമ്രാൻ ഖാൻ , മലയാള മനോരമ സുപ്പർ ഫോർ & സ്കോഡ ഡിക്കാൻ ബിറ്റ്സ് ഫെയിം കീർത്തന, പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക കണ്ണൂർ സിനത്ത് എന്നിവര്‍ പങ്കെടുക്കും. 2024 മാർച്ച് ഒന്നിന് വെള്ളിയാഴ്ച ഉച്ചക്ക് 2 മണി മുതൽ 8 മണി വരെ വിവിധ പരിപാടികളോടെ അബ്ബാസിയ അസ്പയർ ഇന്ത്യൻ ഇന്റർനാഷണൽ സ്കൂളിൽ വെച്ച് നടത്തപ്പെടുമെന്ന് ഭാരവാഹികൾ അറിയിച്ചു.