കൊച്ചി: കുട്ടികള്‍ക്ക് നേരെ ലൈംഗികാതിക്രമം കാണിച്ച കേസില്‍ പ്രതി അറസ്റ്റില്‍. പറവാന മുക്ക് സ്വദേശി അജീബി(40)നെയാണ് മട്ടാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. പനയപിള്ളിയില്‍ ഒരു കടയില്‍ സഹായിയായി നില്‍ക്കുകയാണ് ഇയാള്‍.
കഴിഞ്ഞ ദിവസം ഒരു കുട്ടി ഇയാളുടെ അടുത്തെത്തുകയും ഇയാള്‍ കുട്ടിയോട് മോശമായി പെരുമാറുകയും ചെയ്തു. വിവരം കുട്ടി മാതാപിതാക്കള അറിയിക്കുകയും തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഏഴോളം കുട്ടികളോട് ഇയാള്‍ മോശമായി പെരുമാറിയെന്ന് കണ്ടെത്തുകയുമായിരുന്നു.