വടകര: കാപ്പ ചുമത്തി നാടുകടത്തിയ പ്രതി നിയമം ലംഘിച്ച് നാട്ടിലെത്തി. കുറിഞ്ഞാലിയോട് സ്വദേശി പനോളി ഫിറോസാ(32)ണ് കാപ്പാ ലംഘനം നടത്തിയത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.
നിരവധി ക്രിമിനല്‍ക്കേസില്‍ പ്രതിയായതിനെത്തുടര്‍ന്ന് മാസങ്ങള്‍ക്കുമുമ്പാണ് ഇയാളെ നാടുകടത്തിയത്. ഏപ്രില്‍ ശിക്ഷ അവസാനിക്കാനിരിക്കെയാണ് പ്രതി വീട്ടില്‍ തിരിച്ചെത്തിയത്. വിവരമറിഞ്ഞ പോലീസ് വീട്ടിലെത്തി പിടികൂടുകയായിരുന്നു.