അല്‍ഐന്‍: യുഎഇയിലെ അല്‍ഐനില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. മലപ്പുറം വൈരങ്കോട് പല്ലാർ മണ്ണൂപറമ്പിൽ മുഹമ്മദ് മുസ്തഫയുടെ മകൻ മുസവിർ (24) ആണ് മരിച്ചത്.
അൽ ഐൻ സനാഇയ്യയിലെ ഒരു ഫുഡ് സ്റ്റഫ് സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. അൽഐൻ റോഡിലെ അൽ ഖതം എന്ന സ്ഥലത്ത് വെച്ച് ബുധനാഴ്ച വൈകുന്നേരം മുസവിർ ഓടിച്ചിരുന്ന വാഹനത്തിന്‍റെ ടയർ പൊട്ടിയതിനെ തുടർന്നാണ് അപകടമുണ്ടായത്.
മൃതദേഹം വ്യാഴാഴ്ച വൈകുന്നേരം നാട്ടിലേക്ക് കൊണ്ട് പോയി. മാതാവ്: സാബിറ ഇല്ലിക്കൽ മൂന്ന് സഹോദരിമാരും ഒരു സഹോദരനുമുണ്ട്.