മനാമ: പുതുതായി തെരഞ്ഞെടുത്ത ഒഐസിസി തിരുവനന്തപുരം ജില്ലാ കമ്മറ്റിയുടെ കുടുംബ സംഗമം ഇന്ന് (ഫെബ്രു. 29) വൈകുന്നേരം 7 മണി മുതൽ മനാമ അൽ സൗഫിയാ ഗാർഡനിൽ വച്ച് നടത്തുമെന്ന് ജില്ലാ പ്രസിഡന്റ് സന്തോഷ് നായർ, ജില്ലാ ജനറൽ സെക്രട്ടറി ഷാജി പൊഴിയൂർ, പ്രോഗ്രാം ജനറൽ കൺവീനർ യൂജിൻ പെരേര എന്നിവർ അറിയിച്ചു. കുടുംബ സംഗമത്തോട് അനുബന്ധിച്ചു വിവിധ കലാ, കായിക മത്സരങ്ങളും സാംസ്കാരിക പരിപാടികളും ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.