കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഇന്ത്യന്‍ സ്ഥാനപതി ഡോ. ആദർശ് സ്വൈക കുവൈറ്റ് പബ്ലിക് അതോറിറ്റി ഫോർ അഗ്രികൾച്ചർ അഫയേഴ്സ് ആൻഡ് ഫിഷറീസ് റിസോഴ്സ് ഡയറക്ടർ ജനറൽ എഞ്ചി: നാസർ താഖിയുമായി കൂടിക്കാഴ്ച നടത്തി.
കൃഷി, മത്സ്യബന്ധനം, മൃഗസംരക്ഷണം എന്നീ മേഖലകളിൽ ഉഭയകക്ഷി സഹകരണം ശക്തമാക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നുവെന്ന് എംബസി വൃത്തങ്ങൾ അറിയിച്ചു