ആലപ്പുഴ: വസ്ത്ര വ്യാപാര ഉടമയെ സ്ഥാപനത്തിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചേര്‍ത്തല ലാദെല്ല എന്ന വസ്ത്ര വ്യാപാര സ്ഥാപനത്തിന്റെ ഉടമ രാജിയാണ് കടയ്ക്കുള്ളില്‍ ആത്മഹത്യ ചെയ്തത്.
വീട്ടിലെത്താത്തിനെത്തുടര്‍ന്ന് ഭര്‍ത്താവ് റാം മഹേഷ് നടത്തിയ തിരച്ചിലിലാണ് യുവതിയെ കടയ്ക്കുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ രാജിയെ കണ്ടെത്തിയത്. തണ്ണീര്‍മുക്കം ഇരുപത്തൊന്നാം വാര്‍ഡിലാണ് ഇവര്‍ താമസിക്കുന്നത്. കുടുംബവഴക്കിനെത്തുടര്‍ന്ന് ഇന്നലെ രാത്രി രാജി തുണിക്കടയിലെത്തി ജീവനൊടുക്കിയതാണെന്നാണ് സൂചന.
ബംഗളുരുവില്‍ വിദ്യാര്‍ത്ഥിയായ മീര ഏക മകളാണ്. പോലീസ് എത്തി തുടര്‍നടപടി സ്വീകരിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.