മസ്ക്കറ്റ്: ഹൃദയാഘാതത്തെ തുടര്‍ന്ന് കൊല്ലം, മലപ്പുറം സ്വദേശികള്‍ ഒമാനില്‍ അന്തരിച്ചു. കൊല്ലം മുഖത്തല ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് സമീപത്തെ തൃക്കോവിൽ വട്ടംചേരിയിൽ ഹരി നന്ദനത്തിൽ ബി. സജീവ് കുമാർ (49) റൂവിയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചു. പിതാവ്: ബാലകൃഷ്ണപിള്ള. മാതാവ്: സരസ്വതിയമ്മ. ഭാര്യ: രാഖി. മക്കൾ: നന്ദന, ഹരിനന്ദൻ.
മലപ്പുറം വള്ളിക്കുന്നിലെ അരിമ്പ്രതൊടി മുഹമ്മദ് ഹനീഫ (52) സുഹാറിൽ മരണപ്പെട്ടു. പിതാവ്: അലവി. മാതാവ്: ആമിന. ഭാര്യ: സൈറ ബാനു.