ഷിംല: ഹിമാചല്‍ പ്രദേശില്‍ 15 ബിജെപി എംഎല്‍എമാരെ സ്പീക്കര്‍ കുല്‍ദീപ് പത്താനിയ സസ്‌പെന്‍ഡ് ചെയ്തു. ശേഷം സഭാ നടപടികള്‍ 12 മണിവരെ നിര്‍ത്തിവെച്ചു. പ്രതിപക്ഷ നേതാവ് ജയറാം ഠാക്കൂര്‍ അടക്കമാണ് സസ്‌പെന്‍ഡ് ചെയ്തത്.
വിപിന്‍ സിങ് പര്‍മാര്‍, രണ്‍ദീര്‍ ശര്‍മ, ലോകേന്ദര്‍ കുമാര്‍, വിനോദ് കുമാര്‍, ഹന്‍സ് രാജ്, ജനക് രാജ്, ബാല്‍വീര്‍ വെര്‍മ, ത്രിലോക് ജംവാല്‍, സുരേന്ദര്‍ ഷോരി, ദീപ് രാജ്, പുരന്‍ ഠാക്കൂര്‍, ഇന്ദര്‍ സിംഗ് ഗാന്ധി, ദിലീപ് ഠാക്കൂര്‍, എന്നിവരെയാണ് സ്പീക്കര്‍ സസ്‌പെന്‍ഡ് ചെയ്തത്.
രാജ്യസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ക്രോസ് വോട്ട് ചെയ്തതോടെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഭിഷേക് മനു ങ്ങ്‌വിപരാജയപ്പെട്ടിരുന്നു. പിന്നാലെ അതിനാടകീയ നീക്കങ്ങളാണ് സംസ്ഥാനത്ത് നടക്കുന്നത്.
ഇതിനിടെ മുൻ മുഖ്യമന്ത്രി വീർഭദ്ര സിങ്ങിൻ്റെ മകനും മന്ത്രിയുമായ വിക്രമാദിത്യ സിങ്ങ് രാജി വെച്ചത് കോൺഗ്രസിന് തിരിച്ചടിയായിട്ടുണ്ട്. രാജിവെച്ചതിന് പിന്നാലെ മുഖ്യമന്ത്രി സുഖ്‌വീന്ദര്‍ സിങ്ങ് സുഖുവിനെതിരെ രൂക്ഷ വിമർശനവും വിക്രമാദിത്യ സിങ്ങ് ഉയർത്തിയിരുന്നു.