ഷിംല: ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് ആശ്വാസം. പുതിയ സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് നിയമസഭ പാസാക്കി. പിന്നാലെ നിയമസഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. സർക്കാരിനെ അട്ടിമറിക്കാനുള്ള നീക്കം പരാജയപ്പെട്ടുവെന്ന് മുഖ്യമന്ത്രി സുഖ്‌വിന്ദർ സിങ് സുഖു പറഞ്ഞു.
15 ബിജെപി എംഎല്‍എമാരെ സ്പീക്കര്‍ സസ്പെന്‍ഡ് ചെയ്ത നടപടിയാണ് ബജറ്റ് പാസാകുന്നതിന് നിര്‍ണായകമായി മാറിയത്. വിമത നീക്കം നടത്തിയ ആറ് കോണ്‍ഗ്രസ് എംഎല്‍എമാരെ അയോഗ്യരാക്കാനുള്ള നടപടി തുടരുന്നതായും സുഖ്‌വിന്ദർ സിങ് സുഖു പറഞ്ഞു.
പ്രതിപക്ഷനേതാവടക്കം സസ്‌പെന്‍ഡ് ചെയ്യപ്പെട്ട 15 ബി.ജെ.പി. എം.എല്‍.എമാരുടെ അസാന്നിധ്യത്തിലായിരുന്നു ബജറ്റ് പാസാക്കിയത്. ശേഷിക്കുന്ന പത്ത് ബി.ജെ.പി. എം.എല്‍.എമാര്‍ സഭ വിട്ടിറങ്ങിയിരുന്നു. ശബ്ദവോട്ടോടെയാണ് സഭ ബജറ്റ് പാസാക്കിയത്.