റിയാദ് – സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും ഉക്രൈന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലന്‍സ്‌കിയും ചര്‍ച്ച നടത്തി. ഉക്രൈന്‍, റഷ്യ പ്രതിസന്ധിയുമായി ബന്ധപ്പെട്ട പുതിയ സംഭവവികാസങ്ങളും സൗദി, ഉക്രൈന്‍ ബന്ധങ്ങളും ഇരുവരും വിശകലനം ചെയ്തു. ഉക്രൈന്‍, റഷ്യ പ്രതിസന്ധിക്ക് പരിഹാരം കാണാനും സമാധാനമുണ്ടാക്കാനും ലക്ഷ്യമിട്ട് അന്താരാഷ്ട്ര തലത്തില്‍ നടത്തുന്ന മുഴുവന്‍ ശ്രമങ്ങളെയും സൗദി അറേബ്യ പിന്തുണക്കുന്നതായി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ഉക്രൈന്‍ പ്രസിഡന്റിനെ അറിയിച്ചു. പ്രതിസന്ധിയുടെ ഫലമായ മാനുഷിക പ്രത്യാഘാതങ്ങള്‍ ലഘൂകരിക്കാന്‍ സൗദി അറേബ്യ ശ്രമങ്ങള്‍ തുടരുമെന്നും സൗദി കിരീടാവകാശി പറഞ്ഞു.
ഊര്‍ജ മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍, സഹമന്ത്രി തുര്‍ക്കി ബിന്‍ മുഹമ്മദ് ബിന്‍ ഫഹദ് രാജകുമാരന്‍, സ്‌പോര്‍ട്‌സ് മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കി ബിന്‍ ഫൈസല്‍ രാജകുമാരന്‍, ആഭ്യന്തര മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സൗദ് രാജകുമാരന്‍, നാഷണല്‍ ഗാര്‍ഡ് മന്ത്രി അബ്ദുല്ല ബിന്‍ ബന്ദര്‍ രാജകുമാരന്‍, പ്രതിരോധ മന്ത്രി ഖാലിദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍, വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍, സാംസ്‌കാരിക മന്ത്രി ബദ്ര്‍ ബിന്‍ അബ്ദുല്ല ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍, സഹമന്ത്രിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ ഡോ. മുസാഅദ് അല്‍ഈബാന്‍, ഉക്രൈനിലെ സൗദി അംബാസഡര്‍ മുഹമ്മദ് അല്‍ജിബ്‌രീന്‍ എന്നിവര്‍ കൂടിക്കാഴ്ചയിലും ചര്‍ച്ചയിലും സംബന്ധിച്ചു. 
2024 February 28Saudititle_en: The Saudi crown prince and Zelensky held a discussion

By admin

Leave a Reply

Your email address will not be published. Required fields are marked *