ജയ്പൂര്‍: രാജസ്ഥാനില്‍ ഐ.സി.യുവില്‍ ചികിത്സയിലായിരുന്ന രോഗിയെ നഴ്‌സിങ് അസിസ്റ്റന്റ് ബലാത്സംഗം ചെയ്തു. സംഭവത്തില്‍ ചിരാഗ് യാദവ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.
അല്‍വാര്‍ ജില്ലയിലെ സ്വകാര്യ ആശുപത്രിയില്‍ പുലര്‍ച്ചെ നാലിനാണ് സംഭവം. ശ്വാസകോശത്തിലെ അണുബാധയെത്തുടര്‍ന്ന് ഐ.സി.യുവില്‍ പ്രവേശിപ്പിച്ച 24കാരിയെ നഴ്സിങ് അസിസ്റ്റന്റ് ബലാത്സംഗം ചെയ്യുകയായിരുന്നു. രക്ഷപ്പെടാനായി അലാറം മുഴക്കാന്‍ ശ്രമിച്ചപ്പോള്‍ അബോധാവസ്ഥയിലാക്കാനുള്ള കുത്തിവയ്പ്പ് നല്‍കിയെന്നും പെണ്‍കുട്ടി മൊഴി നല്‍കി.
കര്‍ട്ടന്‍ കൊണ്ട് പെണ്‍കുട്ടി കിടക്കുന്ന ബെഡ് മറയ്ക്കുന്നത് സി.സി.ടിവി ദൃശ്യങ്ങളിലുണ്ടെന്നും കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പോലീസ് പറഞ്ഞു.