മനാമ: യുവ കേരള എഫ് സി കെഎഫ്എ ബഹ്‌റൈനുമായി സഹകരിച്ച് കൊണ്ട് ബഹ്‌റൈനിലെ പതിനാറ് പ്രമുഖ ഫുട്ബോൾ ടീമുകളെ പങ്കെടുപ്പിച്ചുകൊണ്ട് സംഘടിപ്പിച്ച യുവ കപ്പ് സീസൺ ഒമ്പതിന്റെ അമേച്ചർ ടൂർണമെന്റില്‍ ഫ്ലീറ്റ് ലൈൻ എഫ് സി ചാമ്പ്യൻമാരായി.
കലാശപോരാട്ടത്തിൽബഹ്റൈൻ പ്രതിഭ എഫ്സിയെയാണ് പരാജയപ്പെടുത്തിയത്. പെനാല്‍റ്റി ഷൂട്ടൗട്ട് വരെ നീണ്ട മത്സരത്തില്‍ 3-2നായിരുന്നു ജയം.
ടൂർണമെന്റിൽ ഫ്ലീറ്റ്ലൈൻ എഫ്സിയുടെ അഖിൽ ടൂർണമെന്റിലെ മികച്ച കളിക്കാരനായും അൻഷാദ് മികച്ച ഡിഫൻഡറായും പ്രതിഭ എഫ്സിയുടെ റാഷിദ് മൂന്ന് ഗോളുകളടിച്ച് ടോപ് സ്കോററായും റാഷിദ് ഏറ്റവും മികച്ച ഗോൾ കീപ്പറായും തെരെഞ്ഞെടുക്കപെട്ടു.