കൊച്ചി: മരടിൽ മസാജ് പാർലറിൽ നിന്ന് 45 ​ഗ്രാം എംഡിഎംഎ പിടികൂടി. മസാജ് പാർലറുകൾ കേന്ദ്രീകരിച്ച് ലഹരി വസ്തുകൾ വിൽപ്പന നടത്തുന്ന യുവാവിനെ പൊലീസ് പിടികൂടി.
വൈറ്റിലയിലെ തൈക്കൂടത്ത് ​ഗ്രീൻ ടച്ച് മസാജ് പാർലർ നടത്തി വരുന്ന നെട്ടൂർ ചാത്തങ്കേരി പറമ്പിൽ വീട്ടിൽ ഷബീക്കിൻ്റെ പക്കൽ നിന്നാണ് 45 ​ഗ്രാം എംഡിഎംഎ എക്സെെസ് സ്പെഷ്യൽ സ്ക്വാഡ് പിടികൂടിയത്.
പ്രതിയെ പിടികൂടുന്ന സമയത്ത് ലഹരി മരുന്ന് ഉപയോ​ഗിച്ച് അബോധാവസ്ഥയിലായിരുന്നു പ്രതി. അടുത്തിടെ കൊച്ചിയിലെ മസാജ് പാർലറുകൾ കേന്ദ്രീകരിച്ചുള്ള പരിശോധനകളിൽ നിന്ന് അഞ്ച് പ്രതികളെയും 150 ​ഗ്രാം എംഡിഎംഎയും ഒരു ബുള്ളറ്റ് എന്നിവ സ്പെഷ്യൽ സ്ക്വാഡ് കസ്റ്റഡിയിൽ എടുത്തിട്ടുള്ളതായി എക്സൈസ് അറിയിച്ചു.
 

By admin

Leave a Reply

Your email address will not be published. Required fields are marked *