ഗാസ: ഇസ്രാ​യേൽ യുദ്ധവിമാനം ബോംബിട്ട് തകർത്ത വീട്ടിൽനിന്ന് തലനാരിഴക്ക് രക്ഷ​പ്പെട്ട മാതാവിനെ  സാന്ത്വനിപ്പിക്കുകയാണ് ഈ കൊച്ചു കുട്ടി . ‘പേടിക്കേണ്ട ഉമ്മാ! ഉമ്മാക്ക് ഒരു കുഴപ്പവുമില്ല. ഞങ്ങൾക്കും പ്രശ്നമൊന്നുമില്ല… എല്ലാം ഓക്കെയാണ്…’ എന്നാണ് അവൾ പറയുന്നത്.  
അവളുടെ മാതാവിന്റെ  മുഖത്തെ മുറിവിൽനിന്ന് ചോര പൊടിയുന്നുണ്ട്,   ഇസ്രാ​യേൽ യുദ്ധവിമാനം ബോംബിട്ട് തകർത്ത വീട്ടിൽനിന്ന് തലനാരിഴക്ക് രക്ഷ​പ്പെട്ട ഉമ്മയെ സാന്ത്വനിപ്പിക്കുകയാണ് കുഞ്ഞുമോൾ.   പരിക്കേറ്റ മാതാവിന്റെ കൈയിൽ മുറുകെപ്പിടിച്ച് ധൈര്യം പകരുകയാണവൾ.
കഴിഞ്ഞദിവസം റഫയിൽ ഇസ്രായേൽ നടത്തിയ കണ്ണിൽചോരയില്ലാത്ത ആക്രമണത്തിലാണ് ഈ കുട്ടിയുടെ കുടുംബത്തിന് പരിക്കേറ്റത്. മുഖത്തും ദേഹത്തും പരിക്കേറ്റ മാതാവിനെ ആശുപത്രിയിലെത്തിക്കാൻ ആംബുലൻസിന് കാത്തിരിക്കുന്ന സമയത്തുള്ളതാണ് മുഹമ്മദ് ഖൻത്വീൽ പകർത്തിയ ദൃശ്യം. തകർത്ത കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾ കുഞ്ഞിന്റെ മുഖത്തും തലയിലും ദേഹത്തും പറ്റിപ്പിടിച്ചിട്ടുണ്ടായിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *