പാലക്കാട്: ഡോക്ടറെ മര്‍ദ്ദിച്ച നാലംഗസംഘം പിടിയില്‍. പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശികളായ സുധീഷ്, സവാദ്, മുബഷിര്‍, അഫ്‌സല്‍ എന്നിവരാണ് അറസ്റ്റിലായത്.
മുക്കണം വെല്‍നെസ് സെന്ററിലെ ഡോക്ടറായ ആഷിക് മോന്‍ പട്ടത്താനത്തിനാണ് മര്‍ദ്ദനമേറ്റത്. ഇന്നലെ രാത്രി 8നായിരുന്നു സംഭവം. മണ്ണാര്‍ക്കാട് പെരുമ്പടാരിയിലെ ഒരു ടര്‍ഫില്‍ കളി കാണാന്‍ എത്തിയപ്പോഴാണ് സംഘം ഡോക്ടറെ മര്‍ദ്ദിച്ചത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ ജാമ്യത്തില്‍ അയച്ചു.