കോട്ടയം: നീർപ്പാറ-തലയോലപ്പറമ്പ്- തട്ടാവേലി-ആലിൻചുവട് റോഡിന്റെ നിർമ്മാണ പൂർത്തീകരണ ഉദ്ഘാടനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഇന്ന്( ഫെബ്രുവരി 29) വൈകിട്ട് 4.30 ന് നിർവഹിക്കും. തട്ടാവേലി ജംഗ്ഷനിലുളള ഓപ്പൺ സ്‌റ്റേജിൽ നടക്കുന്ന പരിപാടിയിൽ സി.കെ. ആശ എം.എൽ.എ. അധ്യക്ഷത വഹിക്കും. തോമസ് ചാഴിക്കാടൻ എം.പി. മുഖ്യപ്രഭാഷണം നടത്തും. നീർപ്പാറ ജംഗ്ഷനിൽ നിന്നാരംഭിച്ച് ഏറ്റുമാനൂർ എറണാകുളം റോഡിലെ തലേയാലപ്പറമ്പ് മാർക്കറ്റ് ജംഗ്ഷനിലാണ് റോഡ് അവസാനിക്കുന്നത്.
എറണാകുളത്തുനിന്നു തലയോലപ്പറമ്പിലേക്കു പോകുന്ന നീർപ്പാറ തലപ്പാറ റോഡിൽ നീർപ്പാറ ജംഗ്ഷനിൽനിന്നു തലയോലപ്പറമ്പിലേക്കുളള ബൈപ്പാസ് റോഡാണിത്. ശബരിമല സീസണിൽ തലപ്പാറ നീർപ്പാറ ജംഗ്ഷനിൽ അനുഭവപ്പെടുന്ന ഗതാഗതാക്കുരുക്കിന് പരിഹാരമാവുകയാണ് ഇതിലൂടെ.
7.01 കോടി രൂപ ചെലവിൽ ബി.എം ആൻഡ് ബി.സി നിലവാരത്തിലാണ് റോഡിന്റെ പണി പൂർത്തീകരിച്ചിരിക്കുന്നത്. വെളളക്കെട്ട് ഒഴിവാക്കുന്നതിന് വേണ്ട സജ്ജീകരണങ്ങളും നടപ്പാക്കിയിട്ടുണ്ട്. റോഡിന്റെ ഉപരിതലം 5.50 മീറ്റർ വീതിയിൽ ബി.എം ആൻഡ് ബി.സി നവീകരിച്ചു.
ചാലുംകല്ലിൽ ശോച്യാവസ്ഥയിലായിരുന്ന കലുങ്ക് പൊളിച്ചു പുനർനിർമിക്കുകയും വെള്ളക്കെട്ട് പൂർണ്ണമായും ഒഴിവാക്കി റോഡ് ദീർഘകാലം നില നിൽക്കുന്നതിന് ആവശ്യമായ സ്ഥലങ്ങളിൽ സംരക്ഷണ ഭിത്തികൾ, കാനകൾ, ക്രോസ് ഡ്രൈനുകൾ, ഐറിഷ് ഡ്രൈനുകൾ എന്നിവ നിർമിച്ചിട്ടുണ്ട്.
വെള്ളക്കെട്ട് കൂടുതലുള്ള രണ്ടിടങ്ങളിൽ ഇന്റർലോക്കിങ് ടൈൽ വിരിച്ചിട്ടുമുണ്ട്. ചെമ്പ്, വെള്ളൂർ, തലയോലപ്പറമ്പ്, മറവൻതുരുത്ത് പഞ്ചായത്തുകളിലെ പ്രദേശവാസികളുടെ യാത്ര കൂടുതൽ എളുപ്പമാക്കാൻ റോഡ് ഉപകരിക്കും.
ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ആർ. നികിതകുമാർ ( വെളളൂർ), സുകന്യ സുകുമാരൻ ( ചെമ്പ്), എൻ. ഷാജിമോൾ ( തലയോലപ്പറമ്പ്), പി. പ്രീതി ( മറവൻതുരുത്ത്), ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ പി.എസ്. പുഷ്പമണി, ജില്ലാ പഞ്ചായത്തംഗം ടി.എസ്. ശരത്, കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ പി.കെ. സന്ധ്യ, അമൽ ഭാസ്‌കർ, തങ്കമ്മ വർഗീസ്, വൈക്കം ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ രേഷ്മ പ്രവീൺ, ശീമോൻ, പി.ആർ. സലീല, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റുമാരായ മിനി ശിവൻ, വി.ടി. പ്രതാപൻ, വെളളൂർ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ഷിനി സജു, ഗ്രാമപഞ്ചായത്തംഗങ്ങളായ ബേബി പൂച്ചുകണ്ടത്തിൽ, സുമ സൈജിൻ, ഉഷ പ്രസാദ്, രാഗിണി ഗോപി, റെജി മേച്ചേരി, ഗീത ദിനേശൻ, അഞ്ജു ഉണ്ണികൃഷ്ണൻ, പൊതുമരാമത്ത് വകുപ്പു നിരത്തുവിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ കെ. ജോസ് രാജൻ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ എസ്. സുരേഷ് കുമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ. ശെൽവരാജ്, സാബു പി. മണലോടി, എൻ.എം. താഹ, ടി. വി. ബേബി, ബെപ്പിച്ചൻ, പി.സി. ബിനേഷ് കുമാർ, പോൾസൺ ജോസഫ് തുടങ്ങിയവർ പങ്കെടുക്കും.