കോഴിക്കോട്: ലോക്സഭാ തിരഞ്ഞെടുപ്പില്‍ വടകരയിൽ അക്രമ രാഷ്ട്രീയം ചർച്ച ചെയ്യപ്പെടുമെന്ന് കെ മുരളീധരൻ . ജീവിച്ചിരുന്ന ചന്ദ്രശേഖരനെക്കാൾ ശക്തനാണ് മരിച്ച ചന്ദ്രശേഖരൻ. തിരഞ്ഞെടുപ്പിൽ ജനകീയ കോടതിയുടെ വിധി സിപിഐഎമ്മിന് എതിരായിരിക്കുമെന്നും മുരളീധരന്‍ പറഞ്ഞു.
ബി ജെ പി തന്നോട് നേമത്തിൻ്റെ കണക്ക് തീർക്കുമെന്ന് പറഞ്ഞു. അത് വടകരയിൽ തീർക്കാനാണ് ബിജെപിയുടെ ശ്രമം. വടകരയിൽ സിപിഐഎം-ബിജെപി കൂട്ടുകെട്ട് ശക്തമാണെന്നും മുരളീധരൻ പറഞ്ഞു.
വടകരയില്‍ ടി പി ചന്ദ്രശേഖരന്‍ വധക്കേസ് തന്നെയായിരിക്കും ചര്‍ച്ചയെന്നും കെ മുരളീധരന്‍ എംപി പറഞ്ഞു. തോല്‍ക്കുന്നത് വരെ ജയിക്കുമെന്ന ആത്മവിശ്വാസം ഉള്ളത് നല്ലതാണ്. ഞങ്ങള്‍ക്ക് സംശയമില്ല. അന്തര്‍ധാര ചെലവ് ആവില്ല. ടിപി കേസ് ചര്‍ച്ചയാവും. ഒരു മനുഷ്യനെ പച്ചക്ക് വെട്ടികൊന്നത് ചര്‍ച്ചയാവണം. പ്രതികള്‍ക്ക് ഇരട്ടജീവപര്യന്തമാണെന്നും കെ മുരളീധരന്‍ പറഞ്ഞു.