മലയാളത്തിന്റെ പ്രിയ താരങ്ങളില്‍ ഒരാളാണ് ലിയോണ. തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി സോഷ്യല്‍ മീഡിയയിലൂടെ താരം പങ്കുവയ്ക്കാറുണ്ട്. ഒരു അഭിമുഖത്തില്‍ എന്‍ഡോ മെട്രിയോസിസ് പോലുള്ള ഒരു രോഗാവസ്ഥ തനിക്ക് വന്നതിനെക്കുറിച്ച് ലിയോണ പറഞ്ഞതിങ്ങനെ…
”ഈ അസുഖം തികച്ചും വേദനാജനകമാണ്. ചില ദിവസങ്ങളില്‍ എണീക്കുകയേ വേണ്ടെന്ന് തോന്നും. ലക്ഷങ്ങളില്‍ ഒന്നാണെങ്കിലും ഒരേപോലെ വരുന്ന ലക്ഷണം പീരിയഡ് സമയത്തുള്ള കഠിനവേദനയാണ്. അത് ചെലപ്പോ ഒരു വേദന സംഹാരി കഴിച്ചാല്‍ മാറുമെന്ന് ഇപ്പോഴും വിശ്വസിച്ചിരുന്ന ജനങ്ങള്‍ക്കിടയിലേക്കാണ് എന്റെ പോസ്റ്റ് പ്രസക്തമാകുന്നത്.
ജനങ്ങള്‍ക്ക് ഒരു അറിവ് കൊടുക്കാന്‍ സാധിച്ചു എന്നതാണ് ഇതില്‍ എന്നെ ഏറ്റവും സന്തോഷിപ്പിച്ചത്. ഈ അസുഖത്തിന്റെ ഭാഗമായി ആയുര്‍വേദ ചികിത്സയിലായിരുന്നു. മധുരവും പാലുമൊന്നും കഴിക്കാന്‍ പറ്റില്ല. വെജിറ്റേറിയനായി എന്നും. ചോറും പരിപ്പും കഴിച്ചാണ് ആ ഒന്നര വര്‍ഷം അതിജീവിച്ചത്.