അഭിനയ പ്രധാന്യമുള്ള, സിനിമകളും കഥാപാത്രങ്ങളും തെരഞ്ഞെടുത്ത് പ്രേക്ഷകരുടെ പ്രിയതാരമായി മാറിയിരിക്കുകയാണ് യുവനടി അനശ്വര രാജന്‍. നേര്, ഓസ്ലര്‍ എന്നീ ചിത്രങ്ങളിലൂടെ തിളങ്ങി നില്‍ക്കുകയാണ് താരം. ഇപ്പോഴിതാ സൈബര്‍ ബുള്ളിയിങ്ങിനെക്കുറിച്ചും വിവാദങ്ങളെക്കുറിച്ചും അനശ്വര തുറന്നു പറയുകയാണ്.
” സൈബര്‍ ബുള്ളിങ്ങുണ്ടാകുമ്പോള്‍ എല്ലാത്തിനോടും ദേഷ്യം, സങ്കടമൊക്കെയായി. ആ സമയം വളരെ മോശമായിരുന്നു. പിന്നീട് ഇപ്പോഴാണ് വീണ്ടും നന്നായി സംസാരിക്കാന്‍ തുടങ്ങിയത്. ഇനിയും ആളുകള്‍ പറയും. പക്ഷെ അതിലൊന്നും എനിക്ക് പരാതിയില്ല.
പ്രേക്ഷകര്‍ എന്താണോ അതാണ് സിനിമയിലും പ്രതിഫലിക്കുന്നത്. പണ്ട് ആഘോഷിക്കപ്പെട്ട സിനിമകള്‍ ഇന്ന് തെറ്റായി തോന്നുന്നുണ്ടെങ്കില്‍ അന്ന് നമ്മളും അങ്ങനെയായിരുന്നു. സമൂഹം മാറിയപ്പോള്‍ സിനിമയും മാറി. സെന്‍സിറ്റീവായ വിഷയങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ ഇന്ന് എല്ലാവരും ശ്രദ്ധിക്കുന്നുണ്ട്. ഒരു രീതിയിലും ടോക്സിസിറ്റി പ്രചരിക്കരുതെന്ന് കരുതുന്ന തലമുറയാണ് ഇന്നത്തേത്..”