കുവൈറ്റ് സിറ്റി: കുവൈറ്റില്‍ മയക്കുമരുന്ന് കേസില്‍ പ്രവാസി പിടിയില്‍. ബംഗ്ലാദേശ് സ്വദേശിയെയാണ് സബാഹ് അല്‍ നാസറില്‍ ഫര്‍വാനിയ സുരക്ഷാ വിഭാഗം പിടികൂടിയത്. മയക്കുമരുന്ന് കൈവശം വച്ചതിന് ഇയാള്‍ക്ക് 12 വര്‍ഷത്തെ ജയില്‍ ശിക്ഷ ലഭിച്ചിരുന്നതായി പ്രാദേശികമാധ്യമം റിപ്പോര്‍ട്ട് ചെയ്തു. കൂടാതെ ഇയാള്‍ക്കെതിരെ മൂന്ന് അറസ്റ്റു വാറന്റുകളുമുണ്ട്.
കുവൈറ്റില്‍ അനധികൃതമായി താമസിച്ചതിന് റെസിഡന്‍സ് അഫയേഴ്‌സ് ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഇയാള്‍ക്കായി തിരച്ചിലിലായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തുടർ നിയമനടപടികൾക്കായി ഇയാളെ ജഡ്ജ്മെൻ്റ് ഇംപ്ലിമെൻ്റേഷൻ വകുപ്പിലേക്ക് മാറ്റി.