കണ്ണൂർ: കണ്ണൂർ അഴീക്കലിൽ അടുക്കളയിൽ കാൽ തുടക്കാനിട്ട ചവിട്ടിക്കടിയിൽ പതുങ്ങി ഇരുന്ന പാമ്പിൻ്റെ കടിയേറ്റ് വീട്ടമ്മ മരിച്ചു. അഴീക്കൽ ബോട്ടുപാലത്തിന് സമീപം പാറക്കാട്ട് ഹൗസിൽ നസീമയാണ് മരിച്ചത്.
ഞായറാഴ്ച്ച രാത്രിയാണ് നസീമയെ പാമ്പ് കടിച്ചത്. ഭക്ഷണം പാകം ചെയ്യാനായി പുറത്ത് നിന്ന് വിറക് എടുത്ത് അടുക്കളയിലേക്ക് കയറുന്നതിനിടെ പുറത്ത് കിടന്ന ചവിട്ടിയിൽ കാൽ തുടക്കുന്നതിനിടെ പാമ്പ് കടിക്കുകയായിരുന്നു.
ഉടൻ തന്നെ നസീമയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും തിങ്കളാഴ്ച്ച രാവിലെയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.